പാലക്കാട് : കസബ പോലീസ് നടത്തിയ പരിശോധനയിൽ തമിഴ്നാട് ഒട്ടംചത്രം സ്വദേശി ശണവണ വേലൻ ആണ് പിടിയിലായത്. 2011 ബാച്ച് എസ്.ഐ ആയി തമിഴ്നാട് ജോലിയിൽ പ്രവേശിച്ചു. 2 വർഷത്തിന് ശേഷം വിജിലൻസ് പിടികൂടി ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. എസ്.ഐ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് 100 കോടി 2000 രൂപയുടെ കറൻസി ഉണ്ടെന്ന് പറഞ്ഞ് പകരം 500 രൂപയുടെ നോട്ട് കൊണ്ടുവരുന്ന ആളെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു ഇവരുടെ ലക്ഷ്യം.
തിരുപ്പൂർ, കോയമ്പത്തൂർ കേന്ദ്രീകരിച്ച് 2000 മാറ്റി പകരം 500 രൂപ നൽകാമെന്നും കമ്മീഷൻ നൽകാമെന്നും വാഗ്ദാനം ചെയ്ത് നിരവധി സംഘം നിലവിലുണ്ട്. കസബ പോലീസിന് വിവരം ലഭിക്കുകയും കുറച്ച് ദിവസം വീക്ഷിച്ച് പിടികൂടുക ആയിരിന്നു. കാറിന്റെ നമ്പർ പ്ലേറ്റിൽ പോലീസ് എന്നെഴുതുകയും തൊപ്പി കാണുന്ന വിധം വയ്ക്കുകയും ചെയ്താണ് പണം കൊണ്ടുവരുന്നവരെ തെറ്റിദ്ധരിപ്പിക്കുന്നത്.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആനന്ദ് ഐ പി എസ് , പാലക്കാട് DySP ഷാഹുൽ ഹമീദ് എന്നിവരുടെ നിർദ്ധേശ പ്രകാരം കസമ്പ ഇൻസ്പെക്ടർ NS രാജീവ്, എസ് ഐ മാരായ രാജേഷ്, ഉദയകുമാർ , SCP0 മാരായ രാജീദ് ,പ്രിൻസ്, ഷിജു, ജയപ്രകാശ്, ബബിത, ഹോംഗാർഡ് സുധീർ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത് സംഘത്തിൽ കൂടുതൽ പേരുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്