കൊട്ടാരക്കര : കോട്ടാത്തല സ്വദേശിനിയും MA സൈക്കോളജി
വിദ്യാർത്ഥിനിയുമായ വല്ലം പത്തടി വിദ്യാ ഭവനിൽ ശ്രീലതയുടെ മകൾ
വൃന്ദാ രാജ്(24) ന്റെ ആത്മഹത്യയുമായി ബന്ധപെട്ട് സുഹൃത്തും
കാമുകനുമായിരുന്ന സൈനികൻ കോട്ടാത്തല സരിഗ ജംഗ്ഷനിൽ
കൃഷ്ണാഞ്ചലിയിൽ അനുകൃഷ്ണൻ (27) എന്നയാളെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. എലി വിഷം കഴിച്ച് ചികിത്സയിൽ ആയിരുന്ന പെൺകുട്ടി 23 ന് മെഡിക്കൽ കോളേജിൽ വച്ച് മരണപെട്ടു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ വീട്ടിൽ നിന്നും ആത്മഹത്യാ കുറിപ്പും ഡയറിയും കണ്ടെടുത്തു. പെൺകുട്ടിയുമായി കോട്ടാത്തല സ്വദേശിയായ അനു കൃഷ്ണൻ 6 വർഷമായി പ്രണയത്തിൽ ആയിരുന്നുവെന്നും, ഇരുവരും പലതവണ ഒരുമിച്ചു യാത്ര ചെയ്തിരുന്നതായും പെൺകുട്ടിക്ക് വിവാഹ വാഗ്ദാനം ആത്മഹത്യാ കുറിപ്പിൽ പറയപ്പെടുന്നു. എന്നാൽ ഒരാഴ്ചക്ക് മുൻപ് മറ്റൊരു പെൺകുട്ടിയുമായി അനു കൃഷ്ണന്റെ വിവാഹം നിശ്ചയം നടത്തുകയും ചെയ്തു. ആയതിനെപ്പറ്റി പെൺകുട്ടി ചോദിച്ചപ്പോൾ വാട്സാപ്പ് മെസേജിലൂടെ അസഭ്യം പറയുകയും അപമാനിക്കുകയും ആത്മഹത്യ ചെയ്യുവാൻ പ്രേരിപ്പിക്കുകയും ചെയ്തു. അനു കൃഷ്ണനെ ചോദ്യം ചെയ്യുന്നതിനായി പോലീസ് സ്റ്റേഷനിൽ വിളിപ്പിക്കുകയും ഇയാളുടെ മൊബൈൽ ഫോണിൽ നിന്നും പെൺകുട്ടിയെ ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന മെസേജുകളും തുടർച്ചയായി പെൺകുട്ടിയെ ആത്മഹത്യയ്ക്ക് പ്രേരണ നൽകുന്ന മെസേജുകളും പോലീസ് കണ്ടെടുത്തിട്ടുള്ളതാണ്.
കൊട്ടാരക്കര ISHO വി എസ് പ്രശാന്ത്, എസ് ഐ മാരായ ഗോപകുമാർ. ജി, ബാലാജി, അജയകുമാർ, സുദർശനകുമാർ, സി പി ഒ സഹിൽ, CPO നഹാസ് എന്നിരടങ്ങുന്ന സംഘമാണ് സൈബർ തെളിവുകൾ ശേഖരിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.