കൊട്ടാരക്കര : കേരള പോലീസ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടനയുടെ 44-ആം രൂപീകരണദിനം സമുചിതമായി ആചരിച്ചു. ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന യോഗം ജില്ലാ പോലീസ് മേധാവി സുനിൽ. എം. എൽ IPS ഉത്ഘാടനം ചെയ്തു. ചരിത്രവഴികളിലെ പോലീസ് സംഘടനാ എന്ന വിഷയത്തിൽ കേരള പോലീസ് ഓഫീസർസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി ആർ ബിജു പ്രഭാഷണം നടത്തി. ചടങ്ങിൽ ക്യാൻസർ രോഗികൾക്ക് മുടിദാനവും സ്റ്റേഷനുകളിലേക്ക് കുട വിതരണവും മധുര വിതരണവും നടന്നു. യോഗത്തിൽ എം വിനോദ് അധ്യക്ഷത വഹിച്ചു. ഗിരീഷ് എസ് സ്വാഗതം പറഞ്ഞു. സാജു ആർ എൽ, ഷൈജു. എസ് തുടങ്ങിയവർ സംസാരിച്ചു. ശിവേഷ് എ. എസ് നന്ദി പറഞ്ഞു.
