കൊട്ടാരക്കര താലൂക്ക് പരിധിയിലുള്ള ചക്കുവരയ്ക്കൽ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉത്ഘാടനം പത്തനാപുരം MLA യുടെ അദ്ധ്യക്ഷതയിൽ ചക്കുവരയ്ക്കൽ കളിത്തട്ട് ഗ്രൗണ്ടിൽ വച്ചു നടന്ന ചടങ്ങിൽ റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിച്ചു. ചടങ്ങിൽ ADM ബീനാ റാണി സ്വാഗതം ആശംസിച്ചു. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹർഷകുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ബി സജീവ്, വാർഡ് മെമ്പർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പുനലൂർ RDO ബി ശശികുമാർ എന്നിവർ ആശംസകൾ അറിയിച്ചു. ചടങ്ങിൽ കൊട്ടാരക്കര താലൂക്ക് തഹസീൽദാർ പി ശുഭൻ നന്ദി അറിയിച്ചു..
