പുത്തുർ : കെ ഐ പി കനാലില്‍ ഒഴുക്കില്‍പ്പെട്ടു സഹോദരങ്ങളില്‍ ഒരു കുട്ടി മരിച്ചു. സി എസ് ഐ സഭാ ശുശ്രുഷകൻ റവ. ജെയ്സന്റെയും സിനിയുടെയും മകൻ റയോൺ( 6) കനാലിൽ മുങ്ങി മരിച്ചു. സഹോദരൻ ലിയോൺ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കളിക്കുന്നതിനു ഇടയിൽ കാൽ വഴുതി വീഴുകയായിരിന്നു. റയോണിനെ രക്ഷിക്കാൻ ലിയോൺ കനാലിലേക്ക് എടുത്തു ചാടുകയായിരിന്നു.
