ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ഫലസൂചനകൾ പുറത്തുവരുമ്പോൾ ബിജെപിയും കോൺഗ്രസും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. കോൺഗ്രസ് നൂറിൽ കൂടുതൽ സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഇതോടെ ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്ത് ആഘോഷം തുടങ്ങി. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഷിഗോണിൽ അയ്യായിരത്തിലേറെ വോട്ടിന് മുന്നിൽ.
