കൊട്ടാരക്കര: നെടുവത്തൂർ പഞ്ചായത്തിൽ പുല്ലാമല പി എച് സിയെ ആനയവുമായി ബന്ധിപ്പിക്കുന്ന ആനയം പാലം നിർമ്മാണം മധുമോഹന്റെ സീരിയൽ പോലെ നീളുന്നതാണെന്നു ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ വയ്ക്കൽ സോമൻ പറഞ്ഞു. 15 വർഷത്തിലധികമായി നിർമ്മാണം പൂർത്തിയാക്കാതെ കിടക്കുന്ന ആനയം പാലത്തിന്റെ നിർമ്മാണം പൂർത്തീകരിക്കണമെന്നും അതിലെ അഴിമതി വിജിലെൻസ് അന്വേഷിക്കണമെന്നും ആവശ്യയപെട്ട് ബിജെപി ആനയം മന്ദിരം ജംങ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അഡ്വ വയ്ക്കൽ സോമൻ. ആനയം പാലം പൂർത്തീകരിക്കാൻ ജില്ലാ പഞ്ചായത്തും ഇടത് വലതു മുന്നണി സഖ്യമായി ഭരിക്കുന്ന നെടുവത്തൂർ പഞ്ചായത്തും തയ്യാറാവണം. കേവലം ഒരു തോടിനു കുറുകെ ഉള്ള ചെറിയ പാലം നിർമിക്കാൻ 15 വർഷം കഴിഞ്ഞിട്ടും സാധിക്കാത്തവരാണ് കേന്ദ്ര സർക്കാർ കൊണ്ട് വരുന്ന കൊല്ലം ബൈപാസ് ഉൾപ്ടെയുള്ള വികസനത്തിന് മുന്നിൽ നിന്നു ഞെളിയുന്നത്. പാലം പണി പൂർത്തിയാകാത്ത പക്ഷം സമരം ജില്ലാപഞ്ചായത്ത് ഓഫിസ് പടിക്കലേക്ക് എത്തിക്കുമെന്ന് വയ lക്കൽ സോമൻ പറഞ്ഞു. ബിജെപി മണ്ഡലം സെൽ കോർഡിനേറ്റർ രാജേഷ് കുരുക്ഷേത്ര അധ്യക്ഷനായ ധർണ്ണയിൽ മണ്ഡലം ട്രഷറർ ശരണ്യ സന്തോഷ്, വൈസ് പ്രസിഡന്റ് നെടുവത്തൂർ രാജഗോപാൽ, സംസ്ഥാന കൗൺസിൽ അംഗം അജിത് ചാലുക്കോണം, വാർഡ് മെമ്പർമാരായ സന്തോഷ് ശ്രീ സായ്, ശരത് തങ്കപ്പൻ, അമൃത എന്നിവർ സംസാരിച്ചു
