കൊട്ടാരക്കര : വാളകം അണ്ടൂർ ഷീരോല്പാദക സഹകരണ സംഘത്തിൻ്റെ ആട്ടോമാറ്റിക് മിൽക്ക് കളക്ഷൻ യൂണിറ്റ് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തംഗം അണ്ടൂർ സുനിൽ അധ്യക്ഷനായി. സംഘം ചീഫ് പ്രമോട്ടർ ജി രശ്മി കുമാർ സ്വാഗതം പറഞ്ഞു.

ബ്ലോക്ക് ക്ഷീര വികസന ആഫീസർ അശ്വതി എസ് നായർ, പഞ്ചായത്തംഗങ്ങളായ ജിജോയ് വർഗീസ്, അനീഷ് മംഗലത്ത്, സി പി ഐ എം വാളകം ലോക്കൽ സെക്രട്ടറി കെ പ്രതാപകുമാർ, ഉമ്മന്നൂർ സഹകരണ ബാങ്ക് പ്രസിഡൻറ് എൻ ദേവരാജൻ എന്നിവർ സംസാരിച്ചു.

മന്ത്രി കെ എൻ ബാലഗോപാലിൻ്റ എംഎൽ എ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 1.5 ലക്ഷം വിനിയോഗിച്ചാണ് ആട്ടോമാറ്റിക് മിൽക്ക് കളക്ഷൻ യൂണിറ്റ് മെഷീൻ വാങ്ങിയത്.