കൊല്ലം: മന്ത്രി മാത്യു ടി തോമസിൻ്റെ ഗൺമാൻ വെടിയേറ്റ് മരിച്ച നിലയിൽ .കടയ്ക്കൽ ചരിപ്പറമ്പ് സ്വദേശി സുജിത്ത് (30) ആണ് മരിച്ചത്. സർവ്വീസ് ഗൺ ഉപയോഗിച്ച് വീടിനുള്ളിൽ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് കരുതുന്നു. വീടിൻ്റെ രണ്ടാം നിലയിൽനിന്നാണു മൃതദേഹം കണ്ടെത്തിയത്. വ്യക്തിപരമായ കാരണങ്ങളാലുള്ള ആത്മഹത്യയാണെന്നു പൊലീസ് അറിയിച്ചു. ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു.
രണ്ടു കൈളിലെയും ഞരമ്പ് മുറിച്ചശേഷം സർവീസ് റിവോൾവർ കൊണ്ടു തലയ്ക്കു വെടി വയ്ക്കുകയായിരുന്നുവെന്നു പൊലീസ് അറിയിച്ചു. ഇന്നു രാവിലെയാണു സംഭവം. കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരുവനന്തപുരം എആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസറാണ്. അവിവാഹിതനാണ്.