തൃക്കണ്ണമംഗൽ : സി വി എൻ എം എൽ പി സ്കൂൾ വാർഷികം പി. റ്റി.എ. പ്രസിഡൻ്റ് ഗോകുൽ കോടിയാട്ടിൻ്റെ അദ്ധ്യക്ഷതയിൽ നഗരസഭാ ചെയർമാൻ എസ്.ആർ.രമേശ് ഉദ്ഘാടനം ചെയ്തു. ബിനിമോൾ സ്മാരക എൻഡോവ്മെൻ്റുകൾ കൗൺസിലർ ലീനാ ഉമ്മൻ വിതരണം ചെയ്തു. കലാപ്രതിഭകളെ ബി.എസ്.ഗോപകുമാർ അനുമോദിച്ചു. ബി.ആർ.സി. ട്രെയ്നർ ഉഷാകുമാരി എൽ. മുഖ്യപ്രഭാഷണം നടത്തി.
ഈ അധ്യയന വർഷത്തെ കോൺവെക്കേഷൻ എസ്.എസ്.ജി.കൺവീനർ പ്രൊഫ.മാത്യൂസ് ഏബ്രഹാം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ശോഭ പി, സ്കൂൾ മാനേജിംഗ് കമ്മറ്റിയംഗം ഷനു സാമുവൽ, ഗ്രേസ് നഗർ പ്രസിഡൻ്റ് എം.വൈ.ജോൺ, എസ്.എസ്.ജി.ചെയർമാൻ ജേക്കബ് ജോർജ്, ശരണ്യ എസ്, അഞ്ചു സന്തോഷ്, ജ്യോത്സ്ന എ, ബോവസ് ലൂക്കോസ് എന്നിവർ പ്രസംഗിച്ചു.
