പള്ളിക്കര: ബ്രഹ്മപുരം മാലിന്യപ്ലാന്റ് എട്ടാം ദിവസവും പുകഞ്ഞ് തന്നെ. രാത്രിയും പുലർച്ചയുമാണ് പുക കൂടുതൽ. വ്യാഴാഴ്ച പുലർച്ച പലഭാഗത്തും രൂക്ഷമായ പുകയും ദുർഗന്ധവും അനുഭവപ്പെട്ടു. വിവിധ മേഖലകളിൽ ആളുകൾ ചികിത്സ തേടി. പ്ലാന്റിൽ വ്യാഴാഴ്ചയും മെഡിക്കൽ ക്യാമ്പ് പ്രവർത്തിച്ചു.
