തിരുവനന്തപുരം : ലൈഫ് മിഷന് അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്പില് ഹാജരായി. ഇന്ന് രാവിലെ 10.30ന് കൊച്ചിയിലെ ഓഫിസില്‍ എത്താനായിരുന്നു ഇ.ഡി നിര്‍ദേശം. എന്നാല്‍, രാവിലെ 9.20 ഓടെ തന്നെ രവീന്ദ്രന് ഓഫിസിലെത്തുകയായിരുന്നു. നിയമസഭ നടക്കുന്നതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാവില്ലെന്ന് അറിയിച്ച് കഴിഞ്ഞയാഴ്ച രവീന്ദ്രന് ഇ.ഡി നോട്ടീസില്‍ നിന്ന് ഒഴിഞ്ഞുമാറിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് ഹാജരാകാന്‍ ഇ.ഡി നിര്‍ദേശിച്ചത്.ലൈഫ് മിഷന് അഴിമതി സംബന്ധിച്ച് സി.എം രവീന്ദ്രന് മുന്നറിവോ പങ്കാളിത്തമോ ഉണ്ടോയെന്നാണ് ഇ.ഡി പരിശോധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുളള വാട്സ് ആപ് ചാറ്റുകളില്‍ രവീന്ദ്രനെപ്പറ്റി പരാമര്‍ശങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍.
