കായംകുളം: അച്ഛൻ്റെ ചിതക്ക് തീ കൊളുത്തവെ മുദ്രാവാക്യം മുഴക്കി മകൻ്റെ അന്ത്യാഞ്ജലി. നഗരസഭ കൗണ്‍സില്‍ യോഗത്തിനിടയില്‍ ഭരണപക്ഷ പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കുഴഞ്ഞു വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച സി.പി.എം വാര്‍ഡ് മെമ്പറും കായംകുളം നഗരസഭാംഗവുമായ വി.എസ്.അജയ(52) ൻ്റെ സംസ്കാരച്ചടങ്ങിനിടയിലാണു മകന് മുദ്രാവാക്യങ്ങള്‍ മുഴക്കി അന്ത്യാഞ്ജലിയർപ്പിച്ചത്. ഇതേ തുടര്‍ന്ന് സംസ്കാര ചടങ്ങിനെത്തിയ പാര്‍ട്ടി പ്രവര്‍ത്തകരും മുദ്രാവാക്യങ്ങള്‍ ഏറ്റു ചൊല്ലി.
