കാസർകോട്: പെരിയ ദേശീയപാതയിൽ പെരിയയിൽ കാറും ബസും കൂട്ടിയിടിച്ച് യുവാവിനു ദാരുണന്ത്യം. ഒപ്പം ഉണ്ടായിരുന്ന വനിത സുഹൃത്തിന് ഗുരുതര പരിക്ക്. പെരിയ നടുവോട്ടുപ്പാറയിലെ വൈശാഖ് (26) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പുല്ലൂർ തടം സ്വദേശി കരുണാകരന്റെ മകൾ ആരതിയെ (21) ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടുപോയി. വ്യാഴം വൈകിട്ട് 5.45നാണ് അപകടം നടന്നത്. അമിതവേഗത്തിൽ എത്തിയ കാർ ബസിലടിക്കുകയായിരുന്നു.
കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നിരുന്നു. മൂന്നാം കടവിലേക്ക് പോകുന്ന സർവ ബസും പുല്ലൂർ ഭാഗത്തേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാറിനുള്ളിൽ ഉണ്ടായിരുന്ന ഇരുവരെയും 20 മിനിറ്റോളം പണിപ്പെട്ടാണ് പുറത്തെടുത്തത്.
