സാവോപോളോ: ഫുട്ബോളിൻ്റെ എക്കാലത്തേയും ഇതിഹാസ താരം പെലെ(82) അന്തരിച്ചു. അർബുദ ബാധിതനായതിനെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. സാവോ പോളോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്നു ലോകകപ്പുകൾ നേടിയ ടീമിൽ അംഗമായ ഒരേയൊരാളാണ് അദ്ദേഹം. 1958, 1962, 1970 ലോകകപ്പുകൾ നേടിയ ബ്രസീൽ ടീമിൽ അംഗമായിരുന്നു. 92 മത്സരങ്ങളിൽ 77 ഗോളാണ് ബ്രസീൽ കുപ്പായത്തിൽ പെലെ നേടിയത്.
