ബൊഗോട്ട: ആഫ്രിക്കന്‍ രാജ്യമായ കൊളംബിയയില്‍ കനത്ത മഴയുണ്ടായതിനെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പത് പേര് മരിച്ചു.തുറമുഖ നഗരമായ വടക്കന്‍ കൊളംബിയയിലെ ബാരന്‍കേബര്‍മെജയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. പ്രാദേശിക സമയം ഞായറാഴ്ച രാവിലെയായിരുന്നു അപകടം സംഭവിച്ചത്.പ്രദേശത്തെ വീടുകളുടെ മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വിഴുകയായിരുന്നു. അഞ്ച് പേരെ കാണാതായിയിട്ടുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ നടത്തിവരികയാണെന്ന് അഗ്നിശമനസേന ഉദ്യോഗസ്ഥന് അലക്സാണ്ടര്‍ വ്യക്തമാക്കി.
