കൊട്ടാരക്കര : കൊല്ലം റൂറൽ കേരളാ പോലീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് 2022 ഡിസംബർ 10 ശനിയാഴ്ച രാവിലെ 10.30 മുതൽ കൊട്ടാരക്കര എസ്എൻഡിപി കോൺഫ്രൻസ് ഹാളിൽ വച്ച് സെമിനാർ നടത്തപ്പെടുന്നു. കേരള സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി ഉദ്ഘാടനം ചെയ്യും. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി സുനിൽ എം എൽ ഐപിഎസ് മുഖ്യപ്രഭാഷണം നടത്തും.
