തിരുവനന്തപുരം: ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നത് നിയമനിർമാണത്തിലൂടെ തടയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിൽ പ്രതിഷേധിച്ച് 24 മണിക്കൂർ ഹർത്താൽ നടത്തുമെന്ന് ശബരിമല സംരക്ഷണസമിതി. ബുധനാഴ്ച രാത്രി 12 മുതൽ വ്യാഴാഴ്ച രാത്രി 12 വരെയാണ് ഹർത്താലെന്ന് സമിതി ജനറൽ കൺവീനർ പ്രതീഷ് വിശ്വനാഥ് പത്രസമ്മേളനത്തിൽ പറഞ്ഞു.
