തിരുവനന്തപുരം∙ പാൽവില ലീറ്ററിന് 8.57 രൂപ വർധിപ്പിക്കണമെന്നുള്ള മിൽമയുടെ ശുപാർശ മന്ത്രി ജെ.ചിഞ്ചുറാണിക്കു കൈമാറി. വിദഗ്ധസമിതിയുടെ ശുപാർശയും മന്ത്രിക്കു നൽകി. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്കു ശേഷം വിലവർധന നടപ്പാക്കും. ഇതിനു മുന്നോടിയായി മിൽമ ചെയർമാനുമായും മന്ത്രി ചർച്ച നടത്തും. ഈ മാസം 21 മുതൽ വർധന നടപ്പാക്കണമെന്നും ഇതിനകം തീരുമാനമായില്ലെങ്കിൽ അടുത്ത മാസം ഒന്നു മുതൽ പ്രാബല്യത്തിലാക്കണമെന്നുമാണ് മിൽമയുടെ ആവശ്യം.
