തിരുവനന്തപുരം ∙ നിയമനങ്ങൾക്കു പാർട്ടി പട്ടിക ചോദിച്ചു മേയർ ആര്യ രാജേന്ദ്രൻ സിപിഎം ജില്ലാ സെക്രട്ടറിക്ക് എഴുതിയതായി പുറത്തു വന്ന കത്തിന്റെ ഒറിജിനൽ നശിപ്പിച്ചിരിക്കാമെന്ന് ക്രൈംബ്രാഞ്ച്. മേയർ ആരോപിക്കുന്നതു പോലെ കത്ത് കൃത്രിമമായി ഉണ്ടാക്കിയതാണെങ്കിൽ അതു സ്ഥിരീകരിക്കാൻ ആ കത്ത് ആവശ്യമുണ്ടെന്നും ക്രൈംബ്രാഞ്ച് നിലപാടെടുത്തു. എസ്എടി ആശുപത്രിയിലെ നിയമനവുമായി ബന്ധപ്പെട്ടുള്ള കത്ത് താനാണു തയാറാക്കിയതെന്ന് ഏറ്റുപറഞ്ഞ കോർപറേഷൻ പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ.അനിൽ, ആ കത്ത് ആവശ്യമില്ലെന്നു കണ്ടു താൻ നശിപ്പിച്ചെന്നും ക്രൈംബ്രാഞ്ചിനും വിജിലൻസിനും മൊഴി നൽകി.
