കൊട്ടാരക്കര : ടൌൺ വെസ്റ്റ് നഗറിന്റെ പൊതുയോഗവും കുടുംബസംഗമവും ധന മന്ത്രി കെ. എൻ ബാലഗോപാൽ ഉൽഘാടനം ചെയ്തു. എസ്. എസ് എൽ സി, പ്ലസ് ടു പരിക്ഷയിൽ ഉന്നത വിജയം നേടിയവരെയും, അസോസിയേഷൻ സ്ഥാപക പ്രസിഡന്റ് ഹബീബ്ബുള്ളയെ മന്ത്രി ആദരിച്ചു. കൊടുക്കുന്നിൽ സുരേഷ് എം. പി മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ ചെയർമാൻ എ ഷാജു കലമത്സര വിജയികൾക്ക് സമ്മാനം നൽകി. കൗൺസിൽമാരായ എസ്. ആർ രമേശ്, ഫൈസൽ ബഷീർ, സുഷമ, സബിത, സുജ ജസീം, സി. പി ഐ. മണ്ഡലം സെക്രട്ടറി ഷാജി, വ്യാപാരി നേതാക്കൾ ആയ സി. എസ് മോഹൻദാസ്, കെ. കെ അലക്സാണ്ടർ അസോസിയേഷൻ ഭാരവാഹികൾ ആയ ഷംനാദ് കല്ലുംമൂട്ടിൽ, സുധീർ, മനുപുരുഷോത്തമൻ, അഡ്വ. ശ്യാം ജെ സാം, എ. എം.ഷെരീഫ്, ബർനാട് ഷാ, എം. ഷെരിഫ്, റെജി നിസ, സലീം, എസ്. നസിർ, സലീന എന്നിവർ സംസാരിച്ചു.
