കൊട്ടാരക്കര പോലീസ് സ്റ്റേഷൻ അതിർത്തിയിൽ വയ്ക്കലിൽ മലബാർ ബേക്കറി എന്ന സ്ഥാപനത്തിന്റെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ ബേക്കറിയുടമ കൊട്ടാരക്കര പോലീസിന്റെ പിടിയിൽ. വാളകം മേൽക്കുളങ്ങര എന്ന സ്ഥലത്ത് ജസീന മൻസിലിൽ അബുബക്കർ (44)ആണ് പോലീസ് പിടിയിലായത്. ബേക്കറിയുടെ മറവിൽ അബൂബക്കർ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിവരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ അര ലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് ബേക്കറിയിൽ നിന്നും പിടിച്ചെടുത്തത്. മുൻപും സമാനമായ കേസുകളിൽ പ്രതിയായിട്ടുളള ആളാണ് അബുബക്കർ. കൊട്ടാരക്കര ഇൻസ്പെക്ടർ വി.എസ്. പ്രശാന്തിന് ലഭിച്ച രഹസ്യ വിരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ ബിജു, സുദർശനൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
