പാലക്കാട്: കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ ചന്ദ്രനഗറിൽ പാർക്ക് ചെയ്തിരുന്ന ഒരു കാറിൽ നിന്ന് ലാപ്ടോപ്പ് അടങ്ങിയ ബാഗ് മോഷണം പോയതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഷൺമുഖം ദയാലൻ രാംജിനഗർ എന്നയാളെ കസബ , നോർത്ത് പൊലീസും ചേർന്ന് തിരുച്ചിറപ്പള്ളി തിരുട്ടുഗ്രാമത്തിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്
കേരളം മുതൽ ഡൽഹി വരെയുള്ള എല്ലാ സംസ്ഥാനങ്ങലും പല ഗ്രൂപ്പായി കളവ് നടത്തുന്ന സംഘമാണിത്. ATM , Bank, ജുവല്ലറി, തുടങ്ങി പലരീതിയിലും ഇവർ മേഷണം നടത്താറുണ്ട്. കാറിനുള്ളിലെ വിലപിടിപ്പുള്ള വസ്തുക്കൾ ഗ്ലാസ് തകർത്തും ഇവർ കളവ് നടത്തും. ജനങ്ങൾ തിങ്ങി നിൽക്കുന്ന ഭാഗത്താണ് ഇവർ ഉണ്ടാവുക.
തിരുച്ചിറപ്പള്ളി എന്ന ട്രിച്ചി ജില്ലയിൽ രാംജിനഗർ എന്ന പ്രദേശമാണ് ‘തിരുട്ട് ഗ്രാമം’ എന്നറിയപ്പെടുന്നത്. പാരമ്പര്യമായി ലഭിച്ച കൈ തൊഴിലാണ് ഇവർക്ക് കളവ്. ആഡംബരമായാണ് ഇവരുടെ ജീവിത രീതി. കളവ് നടത്തിയത് പോലീസ് കേസായാൽ മുതൽ ഇടനിലക്കാരെ വച്ച് നൽകുകയാണ് പതിവ്. കോളനിയുടെ അകത്ത് 800 കുടംബങ്ങൾ താമസിക്കുന്നതായാണ് വിവരം. അകത്തു കയറി പ്രതിയെ പോലീസ് പിടികൂടിയാൽ വാഹനം തടയുകയും പ്രതിയെ രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്യും.
എങ്ങനെ ഈ സംഘത്തെ പിടിക്കാം എന്ന് ഒരു രൂപ രേഖ തയ്യാറാക്കി പാലക്കാട് കസബ, നോർത്ത് പോലീസ് . ബലപ്രയോഗത്താൽ ഇവരെ പിടികൂടുന്നതിന് പകരം തന്ത്രപരമായ നീക്കമാണ് നടത്തിയത്. കിട്ടാനുള്ള പ്രതികൾ സ്ഥിരമായി ഉണ്ടാവാറുള്ള സ്ഥലങ്ങൾ സംശയം കൂടാതെ നിരീക്ഷിച്ച് വളരെ പെട്ടെന്ന് പ്രതിയെ പിടിച്ച് പുറത്തിറങ്ങുകയാണ് ചെയ്തത്. മറ്റുള്ള രണ്ട് പ്രതികളെയും നഷ്ടപ്പെട്ട മുതലുകളും ഉടനെ കണ്ടെത്താൻ കഴിയും എന്നാണ് വിശ്വാസം.
പാലക്കാട് ജില്ല പോലീസ് മേധാവി R വിശ്വനാഥ് IPS ന്റെ നിർദ്ധേശമനുസരിച്ച് പാലക്കാട് Dysp ഷാഹുൽ ഹമീദ് IPS ന്റെ മേൽനോട്ടത്തിൽ കസബ പൊലീസ് ഇൻസ്പെക്ടർ N S രാജീവ്, നോർത്ത് ഇൻസ്പെക്ടർ സുജിത്ത്, കസബ എസ്.ഐ അനീഷ്, പ്രത്യേക അന്വേഷണ ടീമിലെ അബ്ദുൾ സത്താർ രാജീദ്.ആർ, രഘു .ആർ എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ വൈദ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കും.
