ശാസ്താംകോട്ട : നിരോധിത പുകയില ഉൽപ്പന്നങ്ങൾ സ്കൂൾ കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്ന പ്രതി പള്ളിശ്ശേരിക്കൽ ശാസ്താംകോട്ട പുത്തൻ വിളവടക്കത്തിൽ ഷംനാദ്(32) ശാസ്താംകോട്ട പോലീസ് അറസ്റ്റു ചെയ്തു. S I K രാജേന്ദ്രൻ, SI പ്രവീൺ, GSI തുളസീധരൻ പിള്ള, GASI ശ്രീകുമാർ സുരേഷ്, WCPO അനിത മോൾ. SI രാജേന്ദ്രൻ എന്നിവരുൾപ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്. വിദ്യാധിരാജ എൽ.പി.എസ്. സ്കൂളിന് സമീപം താമസിക്കുന്ന പ്രതിയുടെ വീടിന്റെ കട്ടിലിന് അടിയിലും ടെറസിന് മുകളിലും ആയി 14 ചാക്കുകളിൽ ആയി നിരോധിത പുകയില ഉൽപ്പന്നങ്ങൾ സ്കൂൾ കുട്ടികൾക്കും മറ്റും ചില്ലറ വില്പന നടത്തുന്നതിലേക്ക് ശേഖരിച്ചു വച്ചിരിക്കുകയായിരുന്നു.
