ഗുജറാത്തിലെ മോർബി തൂക്കുപാലം തകർന്ന് മരണം 100 കടന്നു. 150 ഓളം പേരാണ് ഇന്നലെ മച്ചു നദിയിലേക്ക് വീണത്. വിവിധ സേന വിഭാഗങ്ങള്‍ സംയുക്തമായി രക്ഷാപ്രവർത്തനം തുടരുകയാണ്. അന്വേഷണത്തിന് അഞ്ചംഗസംഘം രൂപീകരിച്ചു. സംസ്ഥാനത്തുള്ള പ്രധാനമന്ത്രി ഇന്ന് നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കി. 50 വർഷം പഴക്കമുള്ള മോർബിയിലെ തൂക്കുപാലം ഏഴ് മാസത്തെ നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം 26നാണ് തുറന്നത്. ഞായറാഴ്ച ഉണ്ടാകാറുള്ള തിരക്കിന് പുറമെ ഛഠ് പൂജക്കെത്തിയവരും കൂടിയായതോടെ തിരക്ക് നിയന്ത്രണാതീതമായി. ഇന്നലെ 6.30നാണ് തൂക്കുപാലം തകർന്ന് 150 പേർ മച്ചു നദിയിലേക്ക് വീണത്. മരിച്ചവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. 70 പേർക്ക് പരുക്കേറ്റു.
