ഏരൂർ : ആയിരനല്ലൂർ RPL എസ്റ്റേറ്റിലെ റബ്ബർ മരങ്ങൾ അനധികൃതമായി ടാപ്പ് ചെയ്ത് റബ്ബർ പാൽ മോഷണം നടത്താൻ ശ്രമിച്ച പ്രതിയെ ഏരൂർ പോലീസ് അറസ്റ്റ് ചെയ്തു. എസ്റ്റേറ്റിലെ തോട്ടം വാച്ചറായി ജോലി നോക്കി വരുന്ന നാഗേന്ദ്രൻ (57) ആണ് അറസ്റ്റിലായത്. ശനിയാഴ്ച്ച രാവിലെയാണ് എസ്റ്റേറ്റിലെ റബ്ബർ മരങ്ങൾ അനധികൃതമായി ടാപ്പ് ചെയ്ത് റബ്ബർ പാൽ മോഷണം നടത്താൻ ശ്രമിച്ചത്. ഏരൂർ ഐ.എസ്.എച്ച്.ഒ എം. ജി വിനോദ്, എസ്. ഐ ശരലാൽ, എ.എസ്.ഐ മധു, എസ്.സി.പി.ഒ അനിൽകുമാർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
