അഞ്ചൽ : കരുകോണിൽ ഇരുവേലിക്കലിൽ ചരുവിള പുത്തൻ വീട്ടിൽ കുൽസം ബീവിയുടെ വീട്ടിൽ കഞ്ചാവ് ചോദിച്ച് എത്തിയ യുവാക്കൾ കഞ്ചാവ് കൊടുക്കാത്ത വിരോധം’ നിമിത്തം വീട്ടിൽ അതിക്രമിച്ച് കയറുകയും അസഭ്യം പറയുകയും വയോധികയെ ദേഹോപദ്രവം എല്പിക്കുകയും വെട്ടിപരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളിൽ ചണ്ണപ്പെട്ട കാഞ്ഞിരംവിള വീട്ടിൽ വിബിൻ (22), ചണ്ണപ്പെട്ട കുന്നുവിള വീട്ടിൽ അനു (24), ഇട്ടിവ നന്ദു ഭവനിൽ പ്രസാദ് മകൻ നന്ദു പ്രസാദ് (21), ചണ്ണപ്പെട്ട കാഞ്ഞിരംവിള വീട്ടിൽ സുബിൻ എന്നിവരാണ് അറസ്റ്റിലായത്. അഞ്ചൽ പോലീസ് ഇൻസ്പെക്ടർ കെ. ജി. ഗോപകുമാർ, എസ്.ഐ പ്രജീഷ് കുമാർ, സിവിൽ പോലീസ് ഓഫീസർ ദീപു, സിവിൽ പോലീസ് ഓഫീസർ രജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
