സ്കൂൾ വിദ്യാർത്ഥിനിയെ ഉപദ്രവിക്കാൻ ശ്രമിച്ച വൃദ്ധനെ ഏരൂർ പോലീസ് അറസ്റ്റ് ചെയ്തു. നെട്ടയം സ്കൂളിന് സമീപം സ്റ്റേഷനറി കട നടത്തുന്ന നെട്ടയം പ്രസാദം വീട്ടിൽ ശുചീന്ദ്രനെ (69) യാണ് കടയിൽ ബാൻ്റ്എയ്ഡ് വാങ്ങാൻ വന്ന വിദ്യാർത്ഥിനിയെ ഉപദ്രവിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത ഏരൂർ പോലീസ് സ്ഥലത്ത് പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷം ഏരൂർ എസ്.എച്ച്.ഒ M. G. വിനോദിന്റെ നിർദ്ദേശാനുസരണം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. എരൂർ എസ് ഐ ശരലാൽ.S, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനിൽകുമാർ, ലത, സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് അസർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ മുൻപ് പണം വച്ച് ചീട്ടു കളിച്ച കേസിലും പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
