പുല്പള്ളി: പനമരം പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ. കെ.എ. എലിസബത്തിനെ കാണാതായി. സബ് ഇന്‍സ്പെക്ടറുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തിങ്കളാഴ്ചയാണ് എലിസബത്തിനെ കാണാതായത്.
തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്ക് പോകുകയാണെന്ന് പറഞ്ഞാണ് എലിസബത്ത് സ്റ്റേഷനില്നിന്നിറങ്ങിയത്. പിന്നീട് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ഔദ്യോഗികനമ്പറിലേക്കും സ്വകാര്യനമ്പറിലേക്കും വിളിച്ചെങ്കിലും രണ്ടും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പാലക്കാട് കോടതിയിലും ഇവര്‍ എത്തിയിട്ടില്ലെന്ന് വിവരം ലഭിച്ചു.