കോട്ടയ്ക്കൽ: കോട്ടയ്ക്കലിലും സമീപപ്രദേശങ്ങളിലും ചൊവ്വാഴ്ച രാത്രി അനുഭവപ്പെട്ട അസാധാരണമുഴക്കം പരിഭ്രാന്തിയുണ്ടാക്കി. ഇത് ഭൂചലനമാണെന്നും സംശയമുയർന്നു. രാത്രി 10.15-നാണ് പാലത്തറ, എടരിക്കോട്, അമ്പലവട്ടം, ആമപ്പാറ, നായാടിപ്പാറ, ആട്ടീരി, പറപ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ ആദ്യമുഴക്കം അനുഭവപ്പെട്ടത്. പിന്നീട് ഒരു ഇരുപത് മിനിറ്റിനുശേഷവും ഇതാവർത്തിച്ചു.
