കൊട്ടാരക്കര : കേരളാ കോൺഗ്രസ് (ബി ) റബ്ബർ ബോർഡ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. റെബ്ബർ കർഷകരെ സംരക്ഷിക്കുക, റബറിനു തറവില നിശ്ചയിക്കുക, വളം സബ്സിഡി പുനസ്ഥാപിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ആയിരുന്നു മാർച്ചും ധർണ്ണയും നടത്തിയത്. കെ. എസ്. ആർ. ടി. സി. സ്റ്റാൻഡിൽ നിന്നും ആരംഭിച്ച പ്രകടനം റബ്ബർ ബോർഡ് ഓഫീസിനു മുന്നിൽ സമാപിച്ചു. നിരവധി പാർട്ടി പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു. തുടർന്ന് നടന്ന ധർണ്ണ പാർട്ടി കൊല്ലം ജില്ലാ പ്രസിഡന്റും മുൻസിപ്പൽ ചെയർമാനും ആയ എ. ഷാജു ഉത്ഘാടനം ചെയ്തു. കെ. പ്രഭാകരൻ നായർ അധ്യക്ഷൻ ആയി. ജേക്കബ്ബ് വർഗീസ് വടക്കടത്ത്, വി. ജെ. വിജയകുമാർ, തൃക്കണ്ണമംഗൽ ജോയികുട്ടി, കെ എസ്. രാധാകൃഷ്ണൻ, നീലേശ്വരം ഗോപാലകൃഷ്ണൻ, പെരുംകുളം സുരേഷ്, അഡ്വ. ഷുഗു. സി. തോമസ്, ശ്യംകുമാർ,വനജ രാജീവ്,ആർ. രാജീവ്, ആനയം തുളസി, കൃഷ്ണൻകുട്ടി, വില്ലൂർ ഗോപാലകൃഷ്ണൻപിള്ള, മിനി റെജി, കുഞ്ഞുമോൻ കൊട്ടാരക്കര, മത്തായി മാവിള തുടങ്ങിയവർ സംസാരിച്ചു.
