എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് ഊട്ടിയിലേക്ക് 42 വിദ്യാർഥികളും അഞ്ച് അധ്യാപകരുമായി പോയ ടൂറിസ്റ്റ് ബസാണ് കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ 9 യാത്രക്കാർ മരിച്ചു. നാലുപേർക്ക് ഗുരുതരമായി പരുക്കേറ്റു.
അമിത വേഗത്തിലെത്തിയ ടൂറിസ്റ്റ് ബസാണ് അപകടം ഉണ്ടാക്കിയതെന്ന് കെഎസ്ആർടിസി ബസ് ജീവനക്കാർ പറയുന്നു. കെഎസ്ആർടിസിയുടെ പിന്നിലേക്ക് ഇടിച്ചുകയറിയ ശേഷം ടൂറിസ്റ്റ് ബസ് മറിയുകയായിരുന്നു. ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന അഞ്ചു വിദ്യാർഥികളും ഒരു അധ്യാപകനും മരിച്ചു. മൂന്നുപേർ കെഎസ്ആർടിസി ബസിലെ യാത്രക്കാരാണ്.