പൂയപ്പള്ളി : ഓടനാവട്ടം കട്ടയിൽ കാവിൽ ഭഗവതി ക്ഷേത്രത്തിന്റെ നാലമ്പലത്തിന്റെ ഗേറ്റ് തുറന്നു, നാലമ്പലത്തിൽ സൂക്ഷിച്ചിരുന്ന 30000 രൂപവരുന്നതും നിത്യപൂജയ്ക്ക് ഉപയോഗിച്ച് വരുന്നതുമായ ഓട്ടുരുളികൾ മോഷണം ചെയ്ത പ്രതികളെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി കോട്ടപ്പുറത്ത് തയ്യിൽ പടിഞ്ഞാറ്റതിൽ നാഷാമോൻ എന്ന് വിളിക്കുന്ന അമീൻഷായും കൂട്ടാളി പ്രായപൂർത്തിയാകാത്ത ഒരാളുമാണ് പൂയപ്പള്ളി പോലീസിന്റെ പിടിയിലായത്.
