കൊട്ടാരക്കര : ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. പൂവറ്റൂർ പടിഞ്ഞാറ് ദിവ്യ ഭവനിൽ എസ്. ദീപു (34) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതോടെ കൊട്ടാരക്കര പൂവറ്റൂർ റോഡിൽ പെരുംകുളം മാവേലി ജംഗ്ഷനിൽ ആയിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ദീപുവിനെ ഉടൻ നാട്ടുകാർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഒരാഴ്ച മുമ്പാണ് ദീപു ഗൾഫിൽ നിന്നും അവധിക്ക് നാട്ടിൽ എത്തിയത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
