പാലക്കാട് ജില്ലയിലെ കെ എസ് ഇ ബി പടിഞ്ഞാറങ്ങാടി സെക്ഷനിലെ ലൈൻമാൻ ഷിബു രാജ് വി റോഡപകടത്തിൽ മരണപ്പെട്ടു. കൊല്ലം സ്വദേശിയാണ്. സ്വദേശത്തേക്ക് സ്ഥലം മാറ്റം ലഭിച്ചതിനെ തുടർന്ന്, പട്ടാമ്പി ഇലക്ട്രിക്കൽ ഡിവിഷനിൽ നിന്ന് വിടുതൽ ഉത്തരവുമായി ഇരു ചക്ര വാഹനത്തിൽ യാത്ര ചെയ്യുമ്പോഴാണ് ലോറിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്.
