പൂയപ്പള്ളി : വെള്ളിയാഴ്ചത്തെ ഹർത്താലിൽ ഓയൂരിൽ നിന്നും ആയൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ല് തകർത്ത രണ്ട് പേരെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ഓയൂർ മീയന ജുനൈദ് മൻസിലിൽ ജുനൈദ് (28) ,കരിങ്ങന്നൂർ പെരുമ്പുറം ഫാത്തിമ മൻസിലിൽ സജീർ ഖാൻ ( 33 ) എന്നിവരാണ് അറസ്റ്റിൽ ആയത്. മോട്ടോർ സൈക്കിളിൽ ബസ്സിന്റെ പിറകെ വന്ന പ്രതികൾ താന്നിമൂട് ജംഗ്ഷന് സമീപം വച്ച് കല്ലെടുത്തെറിഞ്ഞ് ഗ്ലാസ് പൊട്ടിക്കുകയായിരുന്നു
