കൊട്ടരക്കര : പ്രശാന്തി നഗർ റസിഡന്റ് അസോസിയേഷൻ വാർഷിക യോഗവും ഓണാഘോഷവും കൊട്ടരക്കര ഡി വൈ എസ് പി ജി ഡി വിജയകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാജകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി റ്റി എൽ ഗണേശ് സ്വാഗതം ആശംസിച്ചു. കൗൺസിലർ മാരായ അഡ്വ.. ഉണ്ണികൃഷ്ണൻ മേനോൻ, ശ്രീമതി ബിനു എന്നിവർ ആശംസകളർപ്പിച്ചു. ഡോ: പി ഒ എബ്രഹാം സമ്മാനദാനവും, രാമചന്ദ്രൻ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു . അടുത്ത ഭരണ സമിതിയിലേക്ക് പ്രസിഡന്റായി സി മഹേഷും, സെക്രട്ടറിയായി ശ്രീലക്ഷ്മിയും, ഖജാൻജിയായി ഷീജാ ബിജുവിനേയും തിരഞ്ഞെടുത്തു.
