കാെട്ടാരക്കര : ഉമ്മന്നൂർ പഞ്ചായത്തിലെ നെല്ലിക്കുന്നം വാർഡ് മെമ്പറെ പേയുള്ളതായി സംശയിക്കുന്നതെരുവ് നായ കടിച്ചു. നെല്ലിക്കുന്നം സൂരജ് മഹലിൽ ആർ. ശ്രീജിത്ത് (54) നാണ് നെല്ലിക്കുന്നം ജങ്ഷനിൽ വച്ച് പേയുള്ളതായി സംശയിക്കുന്ന തെരുവ് നായ യുടെ കടിയേറ്റത്. ഞായറാഴ്ച ഉച്ചയ് ക്ക് 12 ഓടെയായിരുന്നു സംഭവം. വിവാഹത്തിന് പോകാൻ നെല്ലിക്കുന്നം ജങ്ഷനിൽ നിന്ന മെമ്പറിനെ തെരുവ് നായ പിൻ ഭാഗത്തെ കാലിൽ കടിച്ചു. തുടർന്ന് നായ സമീപത്തെ തെരുവ് നായ്ക്കളെ കടിച്ച ശേഷം വിലങ്ങറ ഭാഗത്തേക്ക് പാേയി. മെമ്പർ കടിയേറ്റ ഭാഗത്ത് സാേപ്പ് ഉപയോഗിച്ച് കഴുകിയ ശേഷം കാെട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
