കൊട്ടാരക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ നെടുവത്തൂർ കിള്ളൂർ റെയിൽവേ മേൽപ്പാലത്തിനു സമീപം അജ്ഞാതന്റെ മൃതദേഹം കാണപ്പെട്ടത് കൊലപാതകം എന്ന് കൊട്ടാരക്കര പോലീസ്. കഴിഞ്ഞ തിങ്കളാഴ്ച (05.09.2022) വൈകിട്ട് കിള്ളൂർ റെയിൽവേ മേൽപ്പാലത്തിനു കിഴക്കു ഭാഗത്താണ് രണ്ടു ദിവസം പഴക്കമുള്ള അജ്ഞാതന്റെ മൃതശരീരം കാണപ്പെട്ടത്. ഉദ്ദേശം 50 വയസ്സ് പ്രായം തോന്നിക്കുന്ന മൃതശരീരത്തിന് കറുത്ത നിറവും 170 cm ഉയരവും ഉണ്ട്. കഴുത്തിൽ കൊന്തമാല ധരിച്ച നിലയിലുമായിരുന്നു. കൊട്ടാരക്കര പോലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു. തുടർന്ന് പാരിപ്പളളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മാർട്ടം നടത്തി. മൂർച്ചയുള്ള ആയുധം കൊണ്ട് പിൻ ഭാഗത്ത് കുത്തിയതിൽ ആന്തരിക അവയവങ്ങൾക്ക് ഉണ്ടായ മുറിവാണ് മരണകാരണം എന്ന് തെളിഞ്ഞു. കൊലപാതകമാണെന്ന് മനസിലായതിനെ തുടർന്ന് കൊട്ടാരക്കര പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മരണപ്പെട്ടയാൾ തമിഴ്നാട് സ്വദേശിയാണെന്ന് സംശയിക്കപ്പെടുന്നു. മരണപ്പെട്ട ആളെപ്പറ്റി എന്തെങ്കിലും വിവരം അറിയുന്നവർ കൊട്ടാരക്കര പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് (ISHO 9497987039 ,SI 9497980183 ) എസ്.എച്ച്.ഒ പ്രശാന്ത് വി.എസ് അറിയിച്ചു.
