തിരുവനന്തപുരം : ഗുണനിലവാരത്തിൽ ആശങ്ക ഉയർന്ന സാഹചര്യത്തിൽ പേവിഷ പ്രതിരോധ വാക്സീൻ ഒരു ബാച്ച് വിതരണം നിർത്തി. KB21002 ബാച്ചിലെ വാക്സീനും സിറിഞ്ചും അടക്കം ഇനി ഉപയോഗിക്കരുതെന്നാണ് മെഡിക്കൽ സർവീസസ് കോർപറേഷന്റെ നിർദേശം. കാരുണ്യ കമ്യൂണിറ്റി ഫാർമസി വഴി വിതരണം ചെയ്ത ഈ വാക്സീനുകൾ ഏതൊക്കെ ആശുപത്രികളിൽ ഉണ്ടോ അവിടെ നിന്നെല്ലാം തിരിച്ചെടുക്കണം. മെഡിക്കൽ സർവീസസ് കോർപറേഷന്റെ വെയർ ഹൌസുകൾക്ക് ഇന്നലെ രേഖാമൂലം നിർദേശം നൽകി.
