എം. ബി. രാജേഷ് പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവമാണ് എം. ബി. രാജേഷ് പ്രതിജ്ഞയെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, കെ. എൻ. ബാലഗോപാൽ, വി. എൻ. വാസവൻ, ജി. ആർ. അനിൽ, ജെ. ചിഞ്ചുറാണി, വി. ശിവൻകുട്ടി, കെ. കൃഷ്ണൻകുട്ടി, പി. പ്രസാദ്, പി. എ. മുഹമ്മദ് റിയാസ്, എ. കെ. ശശീന്ദ്രൻ, ആന്റണിരാജു, വീണാജോർജ്, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എം. എൽ. എമാർ, ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ്, രാഷ്ട്രീയ, സാമൂഹ്യ, ആത്മീയ നേതാക്കൾ, മുഖ്യമന്ത്രിയുടെ പത്നി കമല, എം. ബി. രാജേഷിന്റെ കുടുംബാംഗങ്ങൾ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. സത്യപ്രതിജ്ഞ ചടങ്ങിനു ശേഷം ഗവർണർ, മുഖ്യമന്ത്രി, മറ്റു വിശിഷ്ട വ്യക്തികൾ തുടങ്ങിയവർ പൂച്ചെണ്ടു നൽകി മന്ത്രിയെ അഭിനന്ദിച്ചു.
