കൊട്ടാരക്കര : താലൂക്ക് റെഡ് ക്രോസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൈലം പഞ്ചായത്ത് ഇരവിക്കോട് കോളനിയിലെ കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണനടത്തി. ഉദ്ഘാടനം കൊട്ടാരക്കര താലൂക്ക് വ്യാപാരി വ്യവസായി സെക്രട്ടറി ദുർഗ ഗോപാലകൃഷ്ണൻ നിർവഹിച്ചു. റെഡ് ക്രോസ് താലൂക്ക് ചെയർമാൻ ദിനേഷ് മംഗലശ്ശേരി അധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി സൈമൺ ബേബി, ട്രഷറർ അജിത്ത് ലാൽ, ജോയിൻ സെക്രട്ടറി ശരത്ചന്ദ്രബാബു, എക്സിക്യൂട്ടീവ് അംഗങ്ങളായ എൻജിനീയർ. ജേക്കബ് മത്തായി, പ്രശാന്ത് പുലമൺ, പ്രോഗ്രാം കൺവീനർ ഗിരീഷ്. ആർ, ഗിരിജ, രഞ്ജു എന്നിവർ ഓണക്കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.
