തൃശൂര്‍: ഇന്ധനവില ഉയരുന്ന സാഹചര്യത്തില്‍ ബസ് ചാര്‍ജ്ജ് വര്‍ദ്ധന ആവശ്യപ്പെട്ട് സ്വകാര്യ ബസ്സുടമകള്‍ അനിശ്ചിതകാല സമരത്തിന്. നവംബര്‍ 1 മുതല്‍ സമരം തുടങ്ങും എന്നാണ് ബസ് ഉടമകളുടെ കോ ഓര്‍ഡിനേഷന്‍ യോഗം തീരുമാനിച്ചിട്ടുള്ളത്. ഇന്ധനവില ഉയരുന്ന സാഹചര്യത്തില്‍ ബസുകള്‍ പുറത്തിറക്കാന്‍ പോലും ആകാത്ത സ്ഥിതിയാണ് ഉള്ളത് എന്നാണ് ബസ് ഉടമകള്‍ പറയുന്നത്. മിനിമം ചാര്‍ജ്ജ് എട്ട് രൂപയില്‍ നിന്ന് പത്ത് രൂപയാക്കി ഉയര്‍ത്തണം എന്നതാണ് പ്രധാന ആവശ്യം. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് മിനിമം ചാര്‍ജ്ജ് അഞ്ച് രൂപയാക്കണം എന്നും യോഗം ആവശ്യപ്പെട്ടു. സമരം പ്രഖ്യാപിച്ചെങ്കിലും സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ബസ്സുടമകള്‍ അറിയിച്ചിട്ടുണ്ട്.
