വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ നാലു യോഗ്യതാ തീയതികൾ നിശ്ചയിച്ച് 1950ലെ ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി വരുത്തി. ഭേതഗതി പ്രകാരം നിലവിലുള്ള ജനുവരി ഒന്നിനു പുറമേ ഏപ്രിൽ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബർ ഒന്ന് എന്നീ നാലു യോഗ്യതാ തീയതികൾ നിലവിൽവന്നതായി ചീഫ് ഇലക്ടറൽ ഓഫിസർ സഞ്ജയ് കൗൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതു പ്രകാരം വർഷത്തിലെ ഈ യോഗ്യതാ തീയതികളിൽ ഏതിലെങ്കിലും 18 വയസ് പൂർത്തിയാകുന്ന പൗരൻമാർക്ക് വാർഷിക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ സമയത്തും മുൻകൂറായും അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷവും വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിന് അപേക്ഷ നൽകാമെന്നും സി.ഇ.ഒ. പറഞ്ഞു.
