സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ‘ഹര് ഘര്‍ തിരംഗ’ (എല്ലാ വീടുകളിലും ത്രിവര്‍ണ പതാക) ക്യാമ്പയിന്റെ ഭാഗമായി ഓഗസ്റ്റ് 13 മുതല്‍ 15 വരെ ജില്ലയിലെ വീടുകള്‍, ഓഫീസുകള്‍, സ്കൂളുകള്‍, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ത്രിവര്‍ണപതാക ഉയര്‍ത്താന്‍ നിര്‍ദേശം. ദേശീയപതാക ഉയര്‍ത്തുമ്പോള്‍ ഫ്ളാഗ് കോഡിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
