തൃശൂര്‍– ആമ്പല്ലൂര്‍ ദേശീയപാതയില്‍ നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറി അപകടം. സിഗ്നല്‍ കാത്തുകിടന്ന എട്ടു കാറുകള്‍ ലോറിയിടിച്ച് തകര്‍ത്തു. നിയന്ത്രണം വിട്ട ലോറി കെഎസ്ആർടിസി ബസിലും ഇടിച്ചു. രണ്ട് ആഡംബര കാറുകള്‍ പൂര്‍ണമായി തകര്‍ന്നു. യാത്രക്കാര്‍ക്ക് പരുക്കേറ്റു. ആരുടേയും പരുക്ക് ഗുരുതരമമല്ല. ലോറിയുടെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിന് ഇടയാക്കിടയതെന്ന് ലോറി ഡ്രൈവര്‍ പറഞ്ഞു.
