കോട്ടയം: കോട്ടയം കൂരോപ്പടയിൽ വീട് കുത്തി തുറന്ന് മോഷണം. 50 പവൻ സ്വർണം നഷ്ടപ്പെട്ടു. ഫാദർ ജേക്കബ് നൈനാന്റെ വീട്ടിലാണ് കവർച്ച നടന്നത്. മോഷ്ടിക്കപ്പെട്ട സ്വർണത്തിൽ ഒരു ഭാഗം വീടിന് സമീപത്ത് നിന്ന് കണ്ടെടുത്തെന്ന് പൊലീസ് അറിയിച്ചു.
പ്രാർത്ഥനയ്ക്കായി പോയ കുടുംബം വൈകീട്ട് ആറ് മണിയോടെ തിരികെയെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. വീട്ടിൽ മുളക് പൊടി വിതറിയ നിലയിലായിരുന്നു. സംഭവത്തില്‍ പാമ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.