പുനലൂർ : വാഹനം ഓവർടേക്ക് ചെയ്തതുമായുള്ള തർക്കത്തിൽ പോലീസ് ഉദ്യോഗസ്ഥനും, ഭാര്യയും, മക്കളും അടങ്ങിയ യാത്ര സംഘത്തിന് നേരെ അക്രമം അഴിച്ചു വിട്ട പുനലൂർ വട്ടമൺ ശകുന്തള മന്ദിരത്തിൽ ജിഷ്ണു, പുനലൂർ നരിക്കൽ അമൃത പ്രസാദത്തിൽ വിഷ്ണു എന്നിവരെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂർ നരിക്കല്ലിന് സമീപം വച്ചു ആക്രമികളുടെ വാഹനത്തെ പോലീസ് ഉദ്യോഗസ്ഥനായ ഗിരീഷ് ഓടിച്ചിരുന്ന കാർ ഓവർടെയ്ക്ക് ചെയ്തതിലുള്ള വിരോധം നിമിത്തം, അഞ്ചു പേര് അടങ്ങുന്ന അക്രമി സംഘം ബൈക്കിൽ വാഹനത്ത പിൻ തുടർന്ന് തടഞ്ഞു നിർത്തി വാഹനം ഓടിച്ചിരുന്ന ഗിരീഷിനെ വലിച്ചു പുറത്തിറക്കി തലയ്ക്കും കഴുത്തിലും മറ്റും അടിക്കുകയും, തുടർന്ന് ഭാര്യയെയും കുട്ടികളെയും ആക്രമിക്കാൻ ശ്രമിക്കുകയും കാറിനു കേടുപാടുകൾ വരുത്തുകയും ചെയ്തു. ഇത് കണ്ട് നാട്ടുകാർ ഓടിയെത്തി ബഹളം വെച്ചപ്പോൾ അക്രമികൾ കടന്നു കളഞ്ഞു. ഇവരിൽ രണ്ടുപേരെയാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. ഇവരും ഇനി പിടികിട്ടാനുള്ള മൂന്നു പ്രതികളും മുൻപും അടിപിടി കേസിൽ ഉൾപ്പെട്ടിട്ടുള്ളവർ ആണ്. പുനലൂർ DySP ശ്രീ. ബി വിനോദിന്റെ നിർദ്ദേശ പ്രകാരം പുനലൂർ ISHO രാജേഷ്കുമാർ ടി, Si ഹരീഷ്, അജി, സ്പെഷ്യൽ ബ്രാഞ്ച് SI സുരേഷ് കുമാർ, CPO മാരായ അജീഷ്, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ബാക്കിയുള്ള മൂന്ന് പേർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയാതായി പുനലൂർ SHO രാജേഷ്കുമാർ.ടി അറിയിച്ചു.
