കൊട്ടാരക്കര നിയോജക മണ്ഡലത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥി പ്രതിഭകൾക്ക് അനുമോദനം നൽകുമെന്ന് മന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ മണ്ഡലമായ കൊട്ടാരക്കരയിൽ താമസിക്കുന്ന പ്ലസ് ടു, എസ്.എസ്.എൽ.സി. പരീക്ഷകളിൽ ഈ വർഷം ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളെ
ആദരിക്കാൻ മന്ത്രി മെറിറ്റ് ഈവനിംഗ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 20-ന് 3 മണിമുതൽ കൊട്ടാരക്കര മാർത്തോമ ജൂബിലി മന്ദിരം ഹാളിലാണ് ചടങ്ങ്. അർഹരായവർ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്, ഫോട്ടോ എന്നിവ സഹിതം അതാത് സ്കൂൾ പ്രിൻസിപ്പൽ, ഹെഡ്മാസ്റ്റർ എന്നിവർക്ക് ആഗസ്റ്റ് 11-ന് രാവിലെ 11ന് മുൻപ് അപേക്ഷകൾ നൽകണം. കൂടാതെ മണ്ഡലത്തിലെ സിബിഎസ്ഇ, ഐസിഎസ്ഇ, സ്കൂളുകളിൽ 10,12 പരീക്ഷയിൽ ആദ്യത്തെ അഞ്ച് റാങ്ക് കരസ്ഥമാക്കിയവർ, കേരളത്തിലെ യൂണിവേഴ്സിറ്റി പരീക്ഷകളിൽ ആദ്യ റാങ്ക് കരസ്ഥമാക്കിയവർ, പി എച്ച് ഡി കരസ്ഥമാക്കിയവർ എന്നിവരെയും ചടങ്ങിൽ അനുമോദിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 9447451566, 9567367419 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
