കൊട്ടാരക്കര : കെ എസ് ആർ ടി സി യാത്രക്കാരെ വലച്ചു. ഓർഡിനറി ബസുകൾ 50 % ലധികം വെട്ടിക്കുറച്ചു. സ്കൂൾ കോളേജ് വിദ്യാർത്ഥികൾ ദീർഘദൂര സർവീസ് നടത്തുന്ന ബസുകൾ തടഞ്ഞിട്ടു. പരീക്ഷയ്ക്ക് എത്താനാവാതെ വിദ്യാർത്ഥികൾ വലഞ്ഞു. യൂത്ത് കോൺഗ്രസ് , എ ഐ എസ് എഫ് പ്രവർത്തകർ പ്രതിഷേധമായി എത്തി. പ്രതിഷേധത്തെ തുടർന്ന് ക്ലസ്റ്റർ മാനേജർ ഓഫിസിൽ എത്തിയില്ല. ഡീസൽ ഇല്ലെന്നാണ് കെ എസ് ആർ ടി സി അധികൃതർ പറയുന്നത്. ഡിപ്പോയിലെ 67 ഓര്‍ഡിനറി ബസുകളില്‍ 33 എണ്ണവും സര്‍വീസ് നടത്തിയില്ല.

